മണ്ണിടിഞ്ഞ് വീട് തകര്‍ന്നു

കടലുണ്ടി പഞ്ചായത്തിലെ മുക്കത്തുകടവ് ജി.എല്.പി.സ്കൂളിനുസമീപം കൊക്കിലാട്ട് കുന്നില് മണ്ണിടിഞ്ഞ് വീട് തകര്ന്നു. കൊല്ലച്ചാട്ടില് കൃഷ്ണന്റെ വീടാണ് തകര്ന്നത്. സമീപത്തുള്ള രണ്ടു കിണറുകള് കല്ലുംമണ്ണും വീണ് ഉപയോഗശൂന്യമായി.
തഹസില്ദാര് ഇ. അനിതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്, സ്ഥിരംസമിതി അധ്യക്ഷന് പിലാക്കാട്ട് ഷണ്മുഖന്, വാര്ഡ് അംഗങ്ങളായ കോണത്തു ബാലന്, മാമ്ബയില് ഹെബീഷ് എന്നിവര് അപകടസ്ഥലം സന്ദര്ശിച്ചു.
പഞ്ചായത്തിലെ 11-ാം വാര്ഡിലാണ് ഈ സ്ഥലം. വീണ്ടും മണ്ണിടിച്ചില് ഉണ്ടാകാന് സാധ്യതയുള്ളതിനാല് സമീപത്തുള്ള നാലുവീടുകളില്നിന്ന് മാറിത്താമസിക്കാന് നിര്ദേശം നല്കിയിട്ടുണ്ട്.
