മണ്ഡലമാസ കാലത്തിന് ഭക്തിനിർഭരമായ തുടക്കം
 
        കൊയിലാണ്ടി: മണ്ഡലമാസ കാലത്തിന് ഭക്തിനിർഭരമായ തുടക്കം. ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങൾ ശരണം വിളികളാൽ മുഖരിതമായി. പൂജാ സ്റ്റോറുകളിലും നല്ലതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല കാലത്തെ പ്രത്യേകവിളക്കിന് ഇന്ന് തുടക്കമായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വാദ്യമേളങ്ങളോടെ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിലാണ് മേളം അരങ്ങേറുക. നാല് വെള്ളിയാഴ്ചകളിൽ പകൽ എഴുന്നള്ളിപ്പ് ഉണ്ടാകും.



 
                        

 
                 
                