KOYILANDY DIARY.COM

The Perfect News Portal

മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതി വിധി വന്നതിന് ശേഷം തുലാമാസ പൂജകള്‍ക്കും കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴും നിരവധി യുവതികള്‍ മല ചവിട്ടി സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെങ്കിലും ഭക്തരോഷത്തെ മറികടക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന പ്രസ്താവനയുമായി സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി രംഗത്ത് എത്തിയിരിക്കുകയാണ്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു തൃപ്തി പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17 ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൃപ്തി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *