മണമല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നൃത്തമണ്ഡപം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരും സമര്‍പ്പിച്ചു. പി.കെ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ചേമഞ്ചേരി കുഞ്ഞിരാമന് നായരെ ആദരിച്ചു. കെ.ദാസന് എം.എല്‍.എ, നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന്, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ടി.സുരേന്ദ്രന്, മേലൂര്‍ വാസുദേവന്‍, കൗണ്‍സിലര്‍മാരായ ശ്രീജാറാണി, മാങ്ങോട്ടില്‍ സുരേന്ദ്രന്, കെ.ടി.ബേബി, രമ്യാ മനോജ്, ടി.വി.ദാമോദരന്‍, വി.സത്യന്, സി.സത്യചന്ദ്രന്, കെ.കെ.ശിവന്, എ.കെ.രാജേഷ്, ടി.കെ.സജീവന് എന്നിവര്‍ സംസാരിച്ചു. തന്ത്രി പട്ടാമ്പി അണ്ടലാടിമന പരമേശ്വരന് നമ്പൂതിരി ദീപം തെളിയിച്ചു.
