മഞ്ഞപ്പിത്തം വ്യാപകം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – ചേമഞ്ചേരി പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി. ചേമഞ്ചേരിയിൽ 40 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായാണ് ചികിൽസ തേടിയിരിക്കുന്നത്.
ചെങ്ങോട്ടുകാവിൽ 10 പേർക്കാണ് മഞ്ഞപിത്തം ബാധിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.
