മക്ക മസ്ജിദ് കേസ്: ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്ക് പിന്നാലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി നല്‍കിയ രാജി ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി തളളി. ജോലിയില്‍ ഉടന്‍ തിരികെ പ്രവേശിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.സ്വാമി അസീമാനന്ദ ഉള്‍പ്പെടെ മക്ക മസ്ജിദ് കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടുളള വിധി പ്രസ്താവത്തിന് മണിക്കൂറുകള്‍ക്കകമായിരുന്നു രാജി.

