KOYILANDY DIARY.COM

The Perfect News Portal

മകളുടെ വിവാഹത്തിനായി മാറ്റി വച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം : മകളുടെ വിവാഹത്തിനായി മാറ്റി വച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജനാധിപത്യ മഹിളാ അസോസിയഷന്‍ കേന്ദ്ര കമ്മിറ്റിയംഗം എന്‍.സുകന്യയാണ് 5 ലക്ഷം രൂപ സംഭാവന നല്‍കിയത്.

വരുന്ന സെപ്തംബര്‍ 2 ന് നടക്കുന്ന മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചെലവുകള്‍ക്ക് കരുതിയ തുകയില്‍ നിന്നാണിത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സുകന്യയുടെ ഭര്‍ത്താവ് തളിപ്പറമ്ബ് എം എല്‍ എ ആയ ജെയിംസ് മാത്യു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Share news

Leave a Reply

Your email address will not be published. Required fields are marked *