മകനെ അന്വേഷിച്ചെത്തിയ സംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു
ഇരിങ്ങാലക്കുട: മകനെ അന്വേഷിച്ചെത്തിയ സംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു.തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് നാടിനെ നടക്കുയ സംഭവമുണ്ടായത്. ഇരിങ്ങാലക്കുട കനാല്‍ ബേസിന് സമീപം താമസിക്കുന്ന എന്‍ വിജയനാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മകനെ കാണാത്തതിലുള്ള രോഷം മൂലം അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് കൃത്യം നടത്തിയത്




