ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാര്‍ സിറിയയില്‍ പിടിയില്‍

ഡല്‍ഹി: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ പിടികൂടി. ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയോട് സിറിയ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുലാം ആണ് നാല് ഇന്ത്യക്കാരെ സിറിയയില്‍ പിടികൂടിയ കാര്യം അറിയിച്ചത്. ഇവരിപ്പോള്‍ ദമാസ്ക്കസില്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് ഇവരെ പിടികൂടിയതെന്ന കാര്യം വ്യക്തമല്ല.
ഭീകര സംഘടനകളിലേക്ക് ആകൃഷ്ടരായി പോകുന്ന ഇന്ത്യന്‍ യുവാക്കളെ തടയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട മൂന്ന് യുവാക്കളെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

