ഭിന്നശേഷിക്കാരി യുവതി പീഠനത്തിനിരയായെന്നു പരാതി
മങ്കൊമ്പ്: വീടിനുള്ളില്‍ ഭിന്നശേഷിക്കാരി യുവതി പീഠനത്തിനിരയായെന്നു പരാതി. നെടുമുടി സ്വദേശിനി യുവതിയുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലായ ഭര്‍തൃപിതാവിനെ റിമാന്‍ഡു ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഏതാനും ദിവസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് 70 വയസോളം പ്രായമുള്ള ഭര്‍തൃപിതാവ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇവരുടെ വിവാഹം നടന്നിട്ട് മാസങ്ങളേ ആയുള്ളു. ഇരുവരും ബുദ്ധിപരമായി ഭിന്നശേഷിക്കാരാണ്. സംഭവത്തെ തുടര്‍ന്ന് യുവതി തന്റെ മാതാവിനെ വിവരമറിയിക്കുകയും മാതാവിനൊപ്പമെത്തിയ യുവതി നെടുമുടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്യുകയുമായിരുന്നു.




