KOYILANDY DIARY.COM

The Perfect News Portal

ഭിക്ഷാടനത്തിനായി വെറും 250 രൂപയ്ക്കു പെണ്‍കുട്ടിയെ വിലകൊടുത്തു വാങ്ങിയ ദമ്ബതികള്‍ അറസ്റില്‍

ഹൈദരാബാദ്:  ഭിക്ഷാടനത്തിനായി വെറും 250 രൂപയ്ക്കു പെണ്‍കുട്ടിയെ വിലകൊടുത്തു വാങ്ങിയ ദമ്ബതികള്‍ തെലുങ്കാനയില്‍ അറസ്റില്‍.  തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. പതിമൂന്നുകാരിയായ പൂജ എന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ ഭിക്ഷ യാചിക്കാന്‍ നഗരത്തിലേക്കു പറഞ്ഞുവിട്ടത്.  താന്‍ഡൂര്‍ ബസ് സ്റാന്‍ഡില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.   സംഭവത്തില്‍ ദമ്ബതികളായ വി.രാമുലു, വി. ബാസമ്മ എന്നവരെ അറസ്റ് ചെയ്തു.   മുംബൈയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പെണ്‍കുട്ടിയെ ഇവര്‍ വാങ്ങിയതെന്നും പോലീസ് അറിയിച്ചു.  മാതാപിതാക്കള്‍ ആരെന്നു അറിയാത്ത പെണ്‍കുട്ടിയെ ഇവര്‍ വീട്ടുജോലിക്കാണ് ആദ്യം ഉപയോഗപ്പെടുത്തിയിരുന്നത്.   പിന്നീട് ഹൈദരാബാദില്‍ ഭിക്ഷാടനത്തിനു പറഞ്ഞുവിടുകയായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ദമ്ബതികള്‍ പെണ്‍കുട്ടിയെ ഭിക്ഷയാചിക്കാന്‍ അയയ്ക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനോടകം 300 കുട്ടികളെയാണ് രംഗറെഡ്ഡി പോലീസ് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിട്ടുള്ളത്.

Share news