KOYILANDY DIARY.COM

The Perfect News Portal

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

പാലോട്: വിതുരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തെന്നൂര്‍ ഞാറനീലി ആലുംമൂട് കല്യാണി വിലാസത്തില്‍ സ്മിതയെ (33) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വിതുര വേങ്ങാത്തറ തെക്കേക്കര പുത്തന്‍വീട്ടില്‍ സുരേഷ് കുമാര്‍ (38) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ സ്മിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്മിതയുടെ വീട്ടിലാണ് സംഭവം. പത്തു വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. കൂലിപ്പണിക്കാരനായ സുരേഷ് കുമാര്‍ മദ്യപിച്ച ശേഷം ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവാണ്. ഇന്നലെയുണ്ടായ പതിവ് വാക്കുതര്‍ക്കത്തിനിടെയാണ് സുരേഷ് കുമാര്‍ സ്മിതയെ വെട്ടിയത്. സുരേഷ് കുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുരേഷ് കുമാര്‍ – സ്മിത ദമ്ബതികള്‍ക്ക് രണ്ടു മക്കളുണ്ട്. വിതുര പൊലീസ് കേസെടുത്തു.

Share news