ഭാരതീയ യുക്തിവാദി സംഘം അന്ധവിശ്വാസ വിരുദ്ധ സമ്മേളനം

കൊയിലാണ്ടി: ഭാരതീയ യുക്തിവാദി സംഘം നേതൃത്വത്തിൽ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതിസമ്പ്രദായത്തിനും മതവിശ്വാസങ്ങൾക്കും എതിരെ മാനവികതയ്ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് ഭാരതീയ യുക്തി വാദി സംഘം. മാതാപിതാക്കളിലൂടെ, പരമ്പരാഗതമായി പകർന്നു കിട്ടുന്നതാണ് മതാചാരങ്ങളും ദൈവ സങ്കൽപങ്ങളും. അവ പവിത്രമാണെന്ന മിഥ്യാധാരണയിലാണ് ഓരോ വിശ്വാസിയും. ഇത് കാരണം സമൂഹത്തിൽ മാനുഷിക നൈതിക മൂല്യങ്ങളുടെ സംസ്ഥാപനം ദുഃസാധ്യമായിക്കൊണ്ടിരിക്കുന്നു.

ഇക്കാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന തിന്റെ ഭാഗമായി നടത്തപ്പെടുന്ന സമ്മേളനം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ അബ്ദുള്ള മേപ്പയ്യൂർ നഗറിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. എൻ.എ. അഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന ക്ലാസുകൾക്ക് നസീന ടീച്ചർ കാപ്പാട്, സുലൈമാൻ പെരിങ്ങത്തൂർ, അഡ്വ. ബിന്ദു അമ്മിണി, ഷാറോൺ സാപ്യൻ, ജോർജ്ജ് പുല്ലാട്ട്, അഡ്വ. കെ.കെ. രരാധാകൃഷ്ണൻ, ലിൻഷിത വി.ടി, ശശികുമാർ പുറമേരി, ജാഫർ ചളിക്കോട് എന്നിവർ നേതൃത്വം നല്കി.


85 വയസ്സ് പൂർത്തിയാകുന്ന യുക്തിവാദി കലാകാരൻ ഡോ. തൊടുപുഴ പത്മനാഭനെ ശ്രീനി പട്ടത്താനം പൊന്നാട അണിയിച്ചു. തുടർന്ന് സിനിമാറ്റിക് ഡാൻസ്, മനാജിക് ഷോ, കവിയരങ്ങ് എന്നിവയും സംഘടിപ്പിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ.കെ. അബ്ദുൽ അലി കാപ്പാട് സ്വാഗതവും, ശിവൻ പേരാമ്പ്ര നന്ദിയും പറഞ്ഞു.


