ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഏപ്രിൽ 22, 23, തിയ്യതികളിൽ

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഏപ്രിൽ 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളന വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ആർ.എസ്.എസ്. പ്രാന്ത ബൗദ്ധി പ്രമുഖ് കെ.പി.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരിയായി സ്വാമി ചിദാനന്ദപുരിയെയും, ചെയർമാനായി റിട്ട: ക്യാപ്റ്റൻ വി.കെ.ഷൺമുഖനെയും, ജനറൽ കൺവീനറായി സി.വി.അനീഷിനെയും, ട്രഷററായി പി.പീതാംബരനെയും തെരഞ്ഞെടുത്തു.
കെ.രജനീഷ് ബാബു, പി.പി.സദാനന്ദൻ, പി.പി.ഉദയഘോഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കടലോര മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത് അതിനുള്ള പരിഹാരം കണ്ടെത്തും. കേന്ദ്ര മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും.

