KOYILANDY DIARY.COM

The Perfect News Portal

ഭരത് മുരളി നാടകോത്സവത്തിന് ഡിസംബർ 4 ന് തുടക്കം

അബുദാബി: കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് ഡിസംബര്‍ 4 ചൊവ്വാഴ്ച മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഇതിനകം കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധയാകര്‍ഷിച്ച നാടകമത്സരങ്ങളിലൊന്നായ ഈ നാടകോത്സവത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും അരങ്ങേറുന്നത്‌.

2009ല്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ തുടക്കം കുറിച്ച നാടകോത്സവത്തിലൂടെ ഗള്‍ഫിലെ നാടകാസ്വാദകര്‍ക്കിടയിലും നാടകപ്രവര്‍ത്തകര്‍ക്കിടയിലും പുത്തനുണര്‍വ്വ് പകരുകയായിരുന്നു. സെന്റര്‍ ആസ്ഥാന മന്ദിരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം മത്സരം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, യു.എ.ഇ യില്‍ നിന്നുള്ള മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, മികച്ച ബാലതാരം, രണ്ടാമത്തെ നല്ല ബാലതാരം, പ്രകാശവിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗ സജ്ജീകരണം എന്നിവയായിരിക്കും മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുക. ഒരു മണിക്കൂറില്‍ കുറയാത്തതും രണ്ട് മണിക്കൂറില്‍ കൂടാത്തതുമായ നാടകങ്ങളായിരിക്കും മത്സരത്തിന് പരിഗണിക്കുക.

Advertisements

നാടകത്തില്‍ അഭിനയിക്കുവര്‍ യു.എ.ഇ. റസിഡന്‍സ് വിസയുള്ളവരായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാടകസമിതികള്‍ നാടകത്തിന്റെ പൂര്‍ണ്ണമായ സ്‌ക്രിപ്റ്റിന്റെ രണ്ട്പകര്‍പ്പും നാടകത്തിന്റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്ത രൂപവും സഹിതം നവംബര്‍ ഒന്നിനകം സെന്റര്‍ ഓഫീസില്‍ എത്തിക്കണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പതിനഞ്ചാമത് നാടകമത്സരത്തോടെ 1991ല്‍ നിര്‍ത്തിവെച്ച സമാജം നാടക മത്സരവും ഇരുപത്തഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞവര്‍ഷം മുതല്‍ പുരനരാരംഭിച്ചിരിക്കുകയാണ്. അബുദാബിയില്‍ നാടകവസന്തത്തിനു തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ ന്നു മുതല്‍ അരങ്ങേറുന്ന പതിനേഴാമത് സമാജം നാടകമത്സരത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണു സമാജം ഭാരവാഹികളും.

Share news

Leave a Reply

Your email address will not be published. Required fields are marked *