ഭക്ഷ്യ വിഷബാധ; നടുപൊയില്‍ യു.പി. സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊട്ടില്‍പാലം: കുറ്റ്യാടി നടുപൊയില്‍ യു.പി. സ്ക്കൂളിലെ ഇരുപത്തി നാലോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
നാന്‍സി (10) നജ ഫാത്തിമ (എല്‍.കെ.ജി),റന ഫാത്തിമ (എല്‍.കെ.ജി) ,ശ്രീലന്ദ (10), അമല്‍ജ്യോതി (6) ,അഭിരാം (10) പൂജ (എല്‍.കെ.ജി), ഹരി ദേവ് (യു.കെ.ജി), ഹൃദയ് കിരണ്‍ (10), നിവേദ് (എല്‍.കെ.ജി) മിന്‍ഹ (യു.കെ.ജി), അഖില്‍ ( എല്‍.കെ.ജി) അനല്‍ ജ്യോതി (എല്‍.കെ.ജി) ഋതുനന്ദ ( 10)റിയ ( 6)റസ്വാന്‍ (8 ) ഘനശ്യാം (10) സിദ്ധാര്‍ത്ഥ് (12) സായിരാജ് (എല്‍.കെ.ജി) മുഹമ്മദ്നിനാല് ( എല്‍.കെ.ജി) തമല്‍ മുഹമ്മദ് (10) നജാഹ് ( 10) സാഗര്‍ (10) നിഹാദ് (10)നാഹിദ് (10) എന്നീ വിദ്യാര്‍ത്ഥികളെ ആദ്യം കുറ്റ്യാടി ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കാലത്ത് 11 മണിക്ക് പാലും ഉച്ചയ്ക്ക് ചോറും ചെറുപയര്‍ കറിയുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്. പാല് മാത്രം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വൈകീട്ട് നാല് മണിയോടെ ചര്‍ദ്ദിയും വയറ് വേദനയും തലകറക്കവും അനുഭവപെടുകയായിരുന്നു. സ്ക്കൂളില്‍ നിന്ന് അസ്വസ്ഥത അനുഭവപെട്ടവരെ അദ്ധ്യാപകരും വീടുകളിലെത്തിയ വിദ്യാര്‍ത്ഥികളെ രക്ഷാകര്‍ത്താക്കളും ആശുപത്രിയില്‍ എത്തിച്ചു. കുട്ടികളുടെ നില ഗുരുതരമല്ലെങ്കിലും കൂടുതല്‍ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

