ഭക്ഷ്യവിഷബാധ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു. 31 വിദ്യാർത്ഥികളെയാണ് ഛർദിയും, വയറിളക്കത്തെയും തുടർന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിൽ ചോറിനൊപ്പം സോയാബീൻ നൽകിയിരുന്നു. ഇത് വാങ്ങിയ സൂപ്പർ മാർക്കറ്റിൽ നിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാബിൾ ശേഖരിച്ചു.
ഉന്നത ആരോഗ്യ അധികൃതരും, കോഴിക്കോട് ജില്ലാ കലക്ടർ വി. സാംബശിവറാവു കെ.ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രിയിലെത്തി.

