ബ്ളൂമിംഗ് ആർട്സ് & ലൈബ്രറി വനിതാവേദി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി വനിതാ വേദി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന ഉദ്ഘാടനം ചെയ്തു. എൻ.എം.ഉഷാ കുമാരി അധ്യക്ഷയായി. വനിതാ വേദി ലോഗോ പ്രകാശനം ഡോ: ലേഖാ ബാബുരാജ് നിർവ്വഹിച്ചു. ‘പെൺവായനയുടെ പ്രസക്തി’എന്ന വിഷയത്തിൽ പി.പി.അസ്മ നഹല പ്രബന്ധം അവതരിപ്പിച്ചു.
വാർഡ് മെമ്പർ ഷർമിന കോമത്ത്, ടി.ചന്ദ്രൻ, വി.കെ.ബാബുരാജ്, കെ.ശ്രീധരൻ, എം.എം.കരുണാകരൻ, കെ.ശോഭ എന്നിവർ സംസാരിച്ചു. വനിതാ വേദി ഭാരവാഹികളായി പി.പി.സുഷമ കുമാരി (പ്രസിഡന്റ്) പി.പി.അസ്മ നഹല (സെക്രട്ടറി) കെ.കെ.ജമീല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
