ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചവറ: ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ഒരു യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. പെരുമണ്‍ വടക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്റെയും ലീനാകുമാരിയുടെയും മകന് ലിജേഷ് ചന്ദ്രനാണ് (23) മരിച്ചത്. സുഹൃത്ത് പെരുമണ്‍ ഇന്ദിരാ മന്ദിരത്തില്‍ ജയകൃഷ്ണ (23)ന് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാവിലെ എട്ടോടെ പരിമണത്തായിരുന്നു അപകടം. ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാനായി നിര്‍ത്തുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ലിജേഷ് ചന്ദ്രന് സംഭവ സ്ഥലത്തുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ലിജേഷ് ചന്ദ്രന്റെ സഹോദരി ലിജിതാ ചന്ദ്രന്. ചവറ പോലീസ് കേസെടുത്തു.

