ബൈപാസ് വിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തി

കൊയിലാണ്ടി; ബൈപാസ് വിരുദ്ധ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ നിരാഹാര സമരം നടത്തി. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിനു മുമ്പിൽ നടന്ന സമരം ചേന്തംവളളി ഹാഷിം ഉദ്ഘാടനം ചെയ്തു. രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
കൽപ്പറ്റ നാരായണൻ മാസ്റ്റർ, എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, വി.വി സുധാകരൻ, എൻ. വി ബാലകൃഷ്ണൻ, അഡ്വ: വി. സത്യൻ, അബൂബക്കർ, മുത്തുകൃഷ്ണൻ, അജയൻ എന്നിവർ സംസാരിച്ചു. കർമസമിതി ചെയർമാൻ വേണുഗോപാലൻ പി.വി സ്വാഗതവും, ദിവാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

