ബൈപാസ്: കൊയിലാണ്ടിയിൽ മാർച്ച് 22ന് വ്യാപാരികളുടെ രാപ്പകൽ സമരം

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് 22ന് രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചു. സമരവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ നടന്ന കടയടപ്പ് സമരത്തോടനുബന്ധിച്ച് നടന്ന സമര പ്രഖ്യപന കൺവൻഷൻ ഇളയിടത്ത് വേണുഗോപാൽ ഉൽഘാടനം ചെയ്തു. തുടർന്ന് പ്രതിജ്ഞ ചൊല്ലി.
സമര തുടർച്ചയുടെ ഭാഗമായാണ് 22ന് വ്യാപാരി നേതാക്കൾ രാപകൽ ഉപവാസ സമരം നടത്തുന്നത്. സമര പ്രഖ്യാപന കൺവൻഷനിൽ ടി.പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരൻ എം.പി. കൃഷ്ണൻ, ടി.പി. ഇസ്മയിൽ, എ. കുഞ്ഞമ്മദ്, സി.കെ. സുനിൽ പ്രകാശ്, സി.അബ്ദുള്ള ഹാജി, കെ.കെ. നിയാസ്, കരിമ്പക്കൽ സുധാകരൻ, രാജഷ്, കുഞ്ഞിക്കണാരൻ, ബാലകൃഷ്ണൻ ദീപ്തി എന്നിവർ സംസാരിച്ചു.

