ബൈക്ക് യാത്രകാരൻ മരിച്ച സംഭവം: ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പൻ്റ് ചെയ്തു
കൊയിലാണ്ടി:ബുധനാഴ്ച ഉച്ചയ്ക്ക് ലോറിയിടിച്ച് കൊയിലാണ്ടി ടൗണിൽ ബൈക്ക് യാത്രകാരൻ മരിച്ച സംഭവത്തിൽ ഉൾപ്പെട്ടതായ GJ-08-W-1366 നമ്പർ ടാറ്റ ലോറി ഡ്രൈവർ ആബിദ്ഘാൻ പാഠാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തെ ക്ക് സസ്പൻറ് ചെയ്തതായി കൊയിലാണ്ടി ജോയിൻ്റ് ആർ.ടി.ഒ.പി.രാജേഷ് അറിയിച്ചു. അപകടത്തിൽ തിരവങ്ങൂർ സ്വദേശി റാഷിദ കോട്ടേജിൽ അബ്ദുൾ മനാഫ് 47 ആണ് മരണമടഞ്ഞത്. ഇൻസ്‌പെക്ടർ സനൽകുമാർ .പി യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം.പരിശോധനയിൽ വാഹനത്തിന്റെ പിറകിലെ നമ്പർ പ്ലേറ്റ് മറഞ്ഞിരിക്കുന്നതായി കണ്ടെത്തിയതിനാൽ മോട്ടോർ വാഹന നിയമം സെ. 39 പ്രകാരം 5000 രൂപ പിഴയായി ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു.
