ബൈക്ക് മോഷണ കേസ്: മൂന്നു പേർ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബൈക്ക് മോഷണകേസ്സിൽ മൂന്നു പേരെ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കാപ്പാട് കാക്കച്ചി കണ്ടി അബ്ദുൾ റുഫൈൽ (19) നെയും, കൂട്ടുപ്രതികളായ വിയ്യൂർ ഓടം നിലക്കുനി നവനീത് (18), കുറുവങ്ങാട് തേവർ കണ്ടി അമൽജിത്ത് (18), തുടങ്ങിയവരെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പോലീസ് പിടികൂടിയത്.
രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. കൂടാതെ അത്തോളി, എലത്തൂർ, നടക്കാവ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമായി ആറോളം ബൈക്കുകൾ മോഷണം നടത്തിയിട്ടുണ്ട്. അബ്ദുൾ റുഫൈലിന്റെ പേരിൽ പെരിന്തൽമണ്ണയിൽ കേസ്സുണ്ട്, കൊയിലാണ്ടി പോലീസിൽ പോക്സോ കേസ്സും ഉള്ളതായി പോലീസ് പറഞ്ഞു.

റെയിൽവെ സ്റ്റേഷനിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ, ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. അന്വേഷണത്തിനു സി.ഐ.യെ കൂടാതെ എസ്.ഐ.മാരായ റൗഫ്, റഹിം, എ.എസ്.ഐ, സതീശൻ, പോലീസുകാരായ അജേഷ്, അഭിജിത്ത്, ബിജു വാണിയംകുളം, എൻ. എം.സുനിൽ, ഒ. കെ. സുരേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

