ബൂത്തിലെത്തി ക്യൂ നിന്നവരോട് വോട്ടുചോദിച്ചു; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്കി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ബൂത്തിലെത്തി വോട്ടുചോദിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്കി. റിപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂനില്‍ക്കുന്നവരോട് ഉണ്ണിത്താന് വോട്ടുചോദിച്ചുവെന്നാണ് പരാതി.
പെരുമാറ്റചട്ടം ലംഘിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണമെന്നാണാവശ്യം. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് എല്‍ഡിഎഫ് പരാതിയില്‍ പറഞ്ഞു.

