ബുദ്ധിപരിമിതിയുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

കൊയിലാണ്ടി: സ്പെഷ്യൽ സ്കൂളുകൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആദ്യമായി പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി
ചിത്രങ്ങൾ വരയ്ക്കാനും, പെയിൻറ് ചെയ്യാനും ടെക്സ്റ്റ് ബുക്കിൽ തന്നെ ഇടമുണ്ട്. അധ്യാപകർക്കുള്ള അധ്യാപന സഹായിയും തയ്യാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ചേമഞ്ചേരി അഭയം സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.ജി.ബൽരാജ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.പി.അജിത അധ്യക്ഷയായി.

പഞ്ചായത്ത് അംഗം സത്യനാഥൻ മാടഞ്ചേരി, കെ. ഭാസ്കരൻ , കെ. ഗോപാലൻ നായർ, പ്രിൻസിപ്പൽ ശ്രീശ്ന എസ്.നായർ, കെ.വി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

