ബി.ജെ.പി. ഹർത്താൽ പട്ടണങ്ങളിൽ പൂർണ്ണം – സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്‌എസ് കാര്യവാഹകിനെ കൊല
ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ മിക്കയിടത്തും ജനജീവിതം സാധാരണ നിലയിൽ. അങ്ങിങ്ങ് ചില ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായതല്ലാതെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊല്ലത്ത് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി വോള്‍വോ ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ പെട്രോള്‍ പമ്ബുകള്‍ അടപ്പിച്ചു.

വടക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ദീര്‍ഘദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. പലയിടങ്ങളിലും പോലീസ് വാഹനങ്ങളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് ശ്രീകാര്യത്ത് ആര്‍എസ്‌എസ് കാര്യവാഹകായ രാജേഷിനെ ഒരു സംഘമാളുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റ രാജേഷിന്റെ ഇടതുകൈയും അക്രമികള്‍ വെട്ടി മാറ്റിയിരുന്നു. ഗുരുതരമായ പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് രാത്രി പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.

തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും കുറച്ചു ദിവസങ്ങളായി തുടരുന്ന അക്രമ പരമ്ബരകളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം രാത്രിയിലെ കൊലപാതകവുമെന്നാണ് പോലീസ് പറയുന്നത്. ചാല,ആറ്റുകാല്‍,മണക്കാട് മേഖലകളിലുണ്ടായ സംഘര്‍ഷമാണ് പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് കാവല്‍ തുടരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നഗരത്തില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
