ബി.ജെ.പി സായാഹ്ന ധർണ്ണ

കൊയിലാണ്ടി: ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റി ധർണ സമരം സംഘടിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ഇന്ധന നികുതി രണ്ട് തവണ കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറക്കാതെ ജനങ്ങളെ പകൽക്കൊള്ള നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന നികുതി കുറച്ച് കൊണ്ട് കേരളത്തിലെ അവശ്യ സാധനങ്ങളുടെ വില വർധനവ് തടഞ്ഞ് നിർത്താനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ സമരം ചെങ്ങോട്ട്കാവ് ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ചെങ്ങോട്ട് കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മൽ അധ്യക്ഷത വഹിച്ചു. ധർണയിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സതീശൻ കുനിയിൽ, ബി.ജെ.പി ചെങ്ങോട്ട് കാവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഭിലാഷ് പോത്തല, ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻ ബോധി, സെക്രട്ടറി പ്രശോഭ് ചേലിയ, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രിസിഡണ്ട് ജിതേഷ് ബേബി, മഹിളാ മോർച്ച പ്രസിഡണ്ട് സജിത മൊടത്തേത്ത്എന്നിവർ സംസാരിച്ചു.


