ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്ക്കൂ’; എല്‍ഡിഎഫ് ജാഥകള്‍ നാളെ ആരംഭിക്കും

ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തിയുള്ള എല്‍ഡിഎഫ് ജാഥ നാളെ ആരംഭിക്കും.തെക്കന്‍ കേരളത്തില്‍ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും,വടക്കന്‍കേരള ജാഥക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും.
ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിയ്ക്കൂക, രാജ്യത്ത് വികസനവും സമാധാനവും സാമൂഹ്യ പുരോഗതിയും കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ‘കേരള സംരക്ഷണ യാത്ര’ എന്ന പേരില്‍ സംസ്ഥാനത്ത് ജാഥ നടത്താന്‍ എല്‍.ഡി.എഫ്.തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി 14-ന് തിരുവനന്തപുരത്ത് വെച്ചും,ഫെബ്രുവരി 16-ന് മഞ്ചേശ്വരത്ത് വെച്ചും ജാഥകള്‍ ആരംഭിച്ച് മാര്‍ച്ച് 2-ന് തൃശ്ശൂരില്‍ സമാപിക്കും. നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.

തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ ഉദ്ഘാടനം ചെയ്യും.

രണ്ട് ജാഥകളും മാര്‍ച്ച് 2-ന് വമ്ബിച്ച റാലിയോടുകൂടി തൃശ്ശൂരില്‍ സമാപിക്കും. സമാപന റാലിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കും.
