ബി. ജെ. പി. യുടെ ഫാസിസ്റ്റ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി : മുൻവിധിയില്ലാതെ നോട്ട് നിരോധിച്ചതിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയെ വിമർശിച്ച എം. ടി. വാസുദേവൻ നായരെയും, കമലിനെയും രാജ്യം വിടാൻ പ്രേരിപ്പിക്കുകയും, ലോകം ആദരിക്കുന്ന ധീര വിപ്ലവകാരി ചെ ഗുവേരയെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്തി രാജ്യത്ത് കലാപത്തിന് ശ്രമിക്കുന്ന ആർ. എസ്. എസ്. – ബി. ജെ. പി. നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെ ഗുവേരയുടെ ടീഷർട്ടും മുഖം മൂടിയും കമലിന്റെയും, എം. ടി. വാസുദേവൻനായരുടെയും പ്ലക്കാർടുകളുമേന്തി മുൻവരിയിൽ ചെ ഗുവേരയുടെ ചുകന്ന ബാനറിലെ കൂറ്റൺ ചിത്രം ഉയർത്തിപ്പിടിച്ച് പ്രവർത്തകർ ചുവന്ന മുണ്ട് ധരിച്ച് ടൗണിൽ നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായി.

പരിപാടിക്ക് ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, പ്രസിഡണ്ട് സി. ടി. അഭിലാഷ്, ട്രഷറർ പ്രജിത്ത് നടേരി, പി. കെ. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി. നഗരംചുറ്റി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതുയോഗം അഡ്വ: എൽ ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.

