ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: ബി.ജെ.പി.ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് അഡ്വ.വി. സത്യൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ജയപ്രകാശ് കായണ്ണ മുഖ്യ പ്രഭാഷണം നടത്തി.
ടി.കെ.പത്മനാഭൻ, കെ.പി.മോഹനൻ, വി.കെ.ഉണ്ണിക്കൃഷ്ണൻ, അഖിൽ പന്തലായനി, വി.കെ.മുകുന്ദൻ, വി.കെ.രാമൻ, വി.കെ.രാമൻ, ഉണ്ണി കൃഷ്ണൻ ചേലിയ, കെ.വി.സുരേഷ്, വായനാരി വിനോദ് എന്നിവർ സംസാരിച്ചു.

