KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ ഉപവാസം നടത്തി

കൊയിലാണ്ടി: പാർലിമെന്റ് സ്തംഭിപ്പിച്ച് വികസനം അട്ടിമറിക്കുന്ന കോൺഗ്രസ്സ്.സി പി.എം. ജനാധിപത്യവിരുദ്ധ കുട്ട് കെട്ടിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഉപവാസത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ബി.ജെ.പി. മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഐക്യ ദാർഡ്യ ഉപവാസം നടത്തി. കാലത്ത് 10 മുതൽ വൈകീട്ട് 4 വരെയായിരുന്നു ഉപവാസം.

ജാതീയമായും, മതപരമായും, വിദ്വേഷം വളർത്തി രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുകയും, വികസനത്തെ മുരടിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പാർലിമെന്റ് സ്തംഭനത്തിലൂടെ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും, നടത്തുന്നത്. തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ കഴിയുമെന്ന കോൺഗ്രസിന്റെ ഗൂഡ തന്ത്രത്തെ ജനം തിരിച്ചറിയണമെന്ന് ഉൽഘാടനം ചെയ്ത സംസ്ഥാന സമിതി അംഗവും സംവിധായകനുമായ അലി അക്ബർ പറഞ്ഞു.

അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ടി.കെ.പത്മനാഭൻ, കെ.പി.മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ, അഖിൽ പന്തലായനി, വി.കെ.രാമൻ, വി.കെ.മുകുന്ദൻ, കെ.ഫൽഗുനൻ, അതുൽ എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *