കൊയിലാണ്ടി: പത്മശ്രീ പുരസ്‌ക്കാരം നേടിയ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് അനുമോദിച്ചു. ബുധനാഴ്ച ഗുരുവിന്റെ വീട്ടിലെത്തിയ സംഘത്തോടൊപ്പം മണ്ഡലം പ്രസിഡണ്ട് വി. സത്യൻ, വായനാരി വിനോദ്, മോഹനൻ മാസ്റ്റർ, എ.കെ ജയൻ എന്നിവരും കൂടെയുണ്ടായിരുന്നു.