ബി.ജെ.പി നേതാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ഭോപ്പാല്‍: ബീഫ് വീട്ടില്‍ സൂക്ഷിച്ചതിന് ബിജെപി നേതാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ ടോങ്ക് കുര്‍ദ്ദിലാണ്. അന്‍വര്‍ എന്ന ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് പോലീസ് ഗോമാംസം പിടിച്ചെടുക്കുകയായിരുന്നു. ഗോമാംസം കൈവശം വെച്ചതിന് അന്‍വര്‍ മേവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കുകയും ചെയ്തു. അന്‍വറിനെ കൂടാതെ സഹേദരങ്ങളും മക്കളുമടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ദേശീയ സുരക്ഷാ നിയമ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പശുവിനെ കശാപ്പ് ചെയ്ത് മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്‍വറിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയായിരുന്നു.

