KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി.ക്ക് തിരിച്ചടി-കർണ്ണാടക നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണം: സുപ്രീംകോടതി

ഡല്‍ഹി: കര്‍ണ്ണാടക നിയമസഭയില്‍ നാളെ ബിഎസ് യെദൂരിയപ്പയ്ക്ക് നിര്‍ണ്ണായകം. നാളെ തന്നെ യെദൂരിയപ്പയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.നിയമവശം അതിന് ശേഷം പരിഗണിക്കാമെന്നും കോതി പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നാളതന്നെ അത് തെളിയിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നമാണ് മുകള്‍ റോത്തഗി ഇപ്പോള്‍ കോടതിയില്‍ പറയുന്നത്. എംഎല്‍എമാര്‍ ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത് അതിനാലാണ് ഭൂരിപക്ഷം തെളിയിക്കാന്‍ സമയം ചോദിക്കുന്നതെന്നും മുകള്‍ റോത്തഗി പറയുന്നു. അതേസമയം നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും മുകള്‍ റോത്തഗി ശക്തമായി തന്നെ വാദിക്കുന്നു.

യെദൂരിയപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അതിനിര്‍ണ്ണായക തീരുമാനമാണ് സുപ്രീംകോടതി എടുത്തത്. കുതിരക്കച്ചവടം തടയാന്‍ നാളെ തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി യെദൂരിയപ്പയോട് സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. ഇത് ബിജെപി സര്‍ക്കാരും അംഗീകരിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നാളെ അന്തിമ ചിത്രം തെളിയും. യെദൂരിയപ്പ ഭൂരിപക്ഷം തെളിയിച്ചാല്‍ മുഖ്യമന്ത്രിയായി അദ്ദേഹം തുടരും. അല്ലാത്ത പക്ഷം സര്‍ക്കാര്‍ വീഴും. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനും കഴിയും.

ഗവര്‍ണ്ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് നല്ലതെന്നും കോടതി വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്ബും പിമ്ബുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി വിശദീകരിച്ചു. നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ ബിജെപിയും കോണ്‍ഗ്രസും എതിര്‍ത്തതുമില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ആരെ ആദ്യം വിളിക്കേണ്ടത് എന്ന കാര്യത്തിലാണ് പ്രധാനമായും വാദം നടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണ്ണറുടെ അവകാശങ്ങളെ കോടതി തള്ളി പറഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു. നേരത്തെ പിന്തുണയ്ക്കുന്നവരുടെ പേരുകള്‍ കോടതിക്ക് നല്‍കേണ്ട കാര്യമില്ലെന്ന് മുകുള്‍ റോത്തകി വാദിച്ചിരുന്നു. ബിജെപി വലിയ ഒറ്റക്കക്ഷിയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. സര്‍ക്കാരിയ റിപ്പോര്‍ട്ടും ബൊമ്മ കേസ് വിധിയും പരാമര്‍ശിച്ചായിരുന്നു വാദം. കോണ്‍ഗ്രസ് ദള്‍ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദമുണ്ട്.

Advertisements

ജെ.ഡി.എസും, കോണ്‍ഗ്രസും എംഎല്‍എമാരുടെ ഒപ്പും മുഴുവന്‍ പട്ടികയും നല്‍കിയിട്ടുണ്ട്. ബിജെപി നല്‍കിയ കത്തില്‍ എംഎല്‍എമാരുടെ ഒപ്പില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിളച്ചതെന്ന് കോടതി ചോദിക്കുകയും ചെയ്തു. മനു അഭിഷേക് സിങ്വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള നയവുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോവുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ്. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകമെന്നായിരുന്നു വിലയിരുത്തല്‍.. ഇത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ്, ജനതാദള്‍-എസ് എംഎല്‍എ.മാരെ നഗരത്തില്‍നിന്ന് മാറ്റി.

നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബിജെപി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോണ്‍ഗ്രസ്, ജനതാദള്‍-എസ് എം..എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവര്‍ നീക്കംനടത്തുന്നത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എംഎല്‍എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി. ജനതാദളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി 14 എംഎല്‍എ.മാരെ ബിജെപി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. ഇരു പാര്‍ട്ടികളില്‍നിന്നുമായി ഏഴ് എംഎല്‍എ.മാര്‍ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *