ബി.എം.എസ് കൊയിലാണ്ടി മേഖലാ കൺവൻഷൻ

കൊയിലാണ്ടി: കേരള ആർടി സാൻസ് സംഘത്തിന്റെ വാർഷിക അംശാദായം 120- രൂപയിൽ നിന്ന് 1200 – രൂപയാക്കി വർധിപ്പിച്ച സർക്കാർ നടപടി തൊഴിലാളികളോടുള്ള ദ്രോഹമാണെന്നും നടപടി പുനപരിശോധിക്കണമെന്നും ആർടി സാൻസ് സംഘ് ( ബി.എം.എസ്) കൊയിലാണ്ടി മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഇ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി.കെ. സദാനന്ദൻ അധ്യക്ഷനായി. ഇ. ഗിരീഷ്, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. റജുലാഭായ് (മേഖലാ പ്രസിഡന്റ്), വി.കെ. സദാനന്ദൻ (സെക്രട്ടറി), സുഭിഷ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

