ബി.ആര്‍.സി. അവധിക്കാല അദ്ധ്യാപക പരിശീലനം ജാനകിക്കാട്ടില്‍

പേരാമ്പ്ര: ബി.ആര്‍.സി. നാലാം ക്ലാസ് അദ്ധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഒരു ദിവസം ഇക്കോ ടൂറിസം ജാനകിക്കാട്ടില്‍ നടത്തിയത് അദ്ധ്യാപകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. പരിശീലന പരിപാടി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൈറാ ബാനു അദ്ധ്യക്ഷത വഹിച്ചു. ടി. നാസര്‍ മാസ്റ്റര്‍, ദീപേഷ് കുമാര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ മാസ്റ്റര്‍ സ്വാഗതവും ആര്‍ ബിജു നന്ദിയും പറഞ്ഞു.
