KOYILANDY DIARY.COM

The Perfect News Portal

ബിജെപി കാര്യാലയത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രതിഷേധമാര്‍ച്ച്‌

തിരുവനന്തപുരം: ട്രാന്‍സ്‌ജെ‌ന്‍ഡറുകളെ അപമാനിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ്‌ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി കാര്യാലയത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രതിഷേധമാര്‍ച്ച്‌. ബഹുജനങ്ങളും കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരും തിങ്കളാഴ്‌ച ബിജെപി സംസ്ഥാന കാര്യാലയത്തിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. തിങ്കളാഴ്‌ച പകല്‍ രണ്ടിന്‌ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധം കുന്നുകുഴിയിലെ ബിജെപി കാര്യാലയത്തിലാണ് സമാപിക്കുക.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം അവഹേളനപരമായ പരാമര്‍ശം ശ്രീധരന്‍പിള്ള നടത്തിയത്. ഭിന്നലിംഗക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവരെ നിലപാടില്ലാത്തവരായി ചിത്രീകരിക്കുന്നതുമായിരുന്നു പ്രസ്‌താവന.

എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച്‌ സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്- എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്‌താവന. പ്രസ്താവന സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധത്തിന്‌ കാരണമായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *