KOYILANDY DIARY.COM

The Perfect News Portal

ബിഇഎഫ്‌ഐ സ്ഥാപക നേതാവ്‌ ശാന്തി ബര്‍ദാന്‍ അന്തരിച്ചു

കൊല്‍ക്കത്ത> ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖനും ബിഇഎഫ്‌ഐ സ്ഥാപക നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശാന്തി ബര്‍ദാന്‍ ഇന്ന് രാവിലെ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു.
യൂണിയന്‍ ബാങ്കിലെ എഐബിഇഎ സംഘടനയുടെ ആദ്യകാല അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു ബര്‍ദാന്‍. ജീവനക്കാരുടെ പ്രതിനിധിയായി 14 വര്‍ഷക്കാലം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡംഗമായി സേവനമനുഷ്ടിച്ചു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വെസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഏറെ കാലം ബിഇഎഫ്‌ഐ അഖിലേന്ത്യാ ഭാരവാഹിയായിരുന്നു. 1999 ലെ കൊച്ചി സമ്മേളനത്തിലാണ് ബര്‍ദാന്‍ ബിഇഎഫ്‌ഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മൃതദേഹം നാളെ മെഡിക്കല്‍കോളേജിന്‌ കൈമാറും.

2007 വരെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. ഈ കാലയളവില്‍ ബാങ്ക് ജീവനക്കാരുടെ ശംബള പരിഷ്ക്കരണ ചര്‍ച്ചാ വേളകളിലെ സജീവ സാന്നിധ്യമായിരുന്നു . ബര്‍ദാന്റെ നിര്യാണത്തില്‍ ബിഇഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *