ബാലുശ്ശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങി എ.ബി.സി സെൻ്റർ
ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങി എ.ബി.സി സെൻ്റർ. ജില്ലാ പഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വട്ടോളി ബസാറിൽ നിർമിച്ച തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലയിൽ തെരുവുനായ ശല്യം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ പുതിയ കേന്ദ്രം ആരംഭിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടമൊരുക്കിയത്. പനങ്ങാട് കൃഷിഭവനും മൃഗാശുപത്രിക്കും സമീപത്ത് സർക്കാർ വക സ്ഥലത്താണ് കെട്ടിടം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവുനായകളെ വട്ടോളി ബസാറിലെ എ.ബി.സി. സെന്ററിൽ കൊണ്ടുവന്ന് വന്ധ്യം കരിക്കാനാണ് സംവിധാനമൊരുങ്ങുന്നത്. പോളിക്ലിനിക്കും ആരംഭിക്കുന്നുണ്ട്. വട്ടോളി ബസാർ മൃഗാശുപത്രിയിൽ മുൻപ് ഒരു എ.ബി.സി. സെന്റർ പ്രവർത്തിച്ചിരുന്നു. പരാതികൾ ഉയർന്നതോടെ അടയ്ക്കുകയായിരുന്നു.


