ബാലഭാസ‌്കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ‌് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ‌്കര്‍ അന്തരിച്ചു. 40 വയസായിരുന്നു. ചൊവാഴ‌്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്ത്യം. തിങ്കളാഴ‌്ച പൂര്‍ണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലര്‍ച്ചെയൊടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
സെപ‌്തംബര്‍ 25ന‌് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ‌് മടങ്ങിയ ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏക മകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ‌്. ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ‌്. .

12–ാം വയസിലാണ‌് ബാലഭാസ‌്കര്‍ സ‌്റ്റേജ‌് പരിപാടികള്‍ അവതരിപ്പിച്ച‌് തുടങ്ങിയത‌്. 17–ാം വയസില്‍ മംഗല്യപല്ലക‌് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന‌് പുറമെ ഹിന്ദി, തമിഴ‌്, തെലുങ്ക‌് എന്നീ സിനികളിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട‌്. പ്രശസ‌്ത സംഗീതജ്ഞന്‍ എ ആര്‍ റഹ‌്മാന്‍, മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ‌്താദ‌് സക്കീര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായക‌് റാം, ഹരിഹരന്‍, പാശ‌്ചാത്യ സംഗീതഞ‌്ജന്‍ ലൂയി ബാങ്ക‌്, ഫസല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന‌് ജുഗല്‍ബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി. .

1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ‌് ജനനം. ഗായകന്‍, സംഗീതസംവിധായകന്‍, വയലിനിസ‌്റ്റ‌് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബാലഭാസ‌്കര്‍ ഫ്യൂഷന്‍, കര്‍ണാടക സംഗീത മേഖലയലില്‍ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസില്‍ അമ്മാവന്‍ ബി ശശികുമാറില്‍നിന്ന‌് കര്‍ണാകട സംഗീതത്തില്‍ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ‌്, ആദ്യമായ‌് തുടങ്ങിയവയടക്കം നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി. .

തിരുവനന്തപുരം മോഡല്‍ സ‌്കൂള്‍, മാര്‍ ഇവാനിയസ‌് കോളേജ‌്, യൂണിവേഴ‌്സിറ്റി കോളേജ‌് എന്നിവിടങ്ങളിലാണ‌് പഠിച്ചത‌്. സഹോദരി മീര.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം . .
യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടക്കും. .
