ബാര്‍ കോഴ കേസില്‍ സത്യത്തെ കണ്ടെത്താന്‍ സഹായകരമായ ഒന്നാണ് കോടതി വിധി: എ വിജയരാഘവന്‍

തിരൂര്‍: ബാര്‍ കോഴ കേസില്‍ സത്യത്തെ കണ്ടെത്താന്‍ സഹായകരമായ ഒന്നാണ് വിജിലന്‍സ് കോടതി വിധിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. തിരുരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. കോടതി വിധി എല്‍ഡിഎഫ് ഉയര്‍ത്തിയ ആരോപണത്തിനുള്ള അംഗീകാരമാണ്.
ബാര്‍ കോഴ വിഷയത്തില്‍ ജനങ്ങളില്‍ വലിയ തോതില്‍ ആശങ്കയുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധിയും സുതാര്യതയും കാത്തു സൂക്ഷിക്കണമെന്നത് സമൂഹ താല്‍പര്യമാണ്. അതു കൊണ്ട് തന്നെ ഈ വിധിയെ സൂക്ഷ്മമായി അപഗ്രഥിച്ച് ജനതാല്‍പര്യമായി കണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകും.

അന്വേഷണത്തിലെ പോരായ്മകള്‍ തിരുത്തുക എന്നതാണ് സര്‍ക്കാറിന്റെ മുന്നിലുള്ളത്. കെ എം മാണി യുഡിഎഫ് വിട്ടപ്പോള്‍ സ്വീകരിച്ചതും വീട്ടില്‍ പോയി ആനയിച്ചതും എല്‍ഡിഎഫോ സിപിഐ എമ്മോ അല്ല. ഇക്കാര്യത്തില്‍ എല്‍ഡി എഫിനെ വിമര്‍ശിക്കുമ്ബോള്‍ സത്യത്തിന്റെ അംശമെങ്കിലും ഉണ്ടാവണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

