ബാര്‍ കോഴകേസ്: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം> ബാര്‍ കോഴകേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ഇതോ കുറിച്ചുള്ള എഫ്‌ഐആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിജിലന്‍സ് എസ് പി സുകേശനെതിരെയും കേസെടുക്കാന്‍ തെളിവില്ലെന്ന് എഫ്‌ഐആറില്‍ പറയുന്നു. അന്വേഷണോദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണോദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശനുമേല്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി സമ്മര്‍ദംചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു കേസ്. സമ്മര്‍ദത്തെത്തുടര്‍ന്ന് സുകേശന്‍ കേസ് ഡയറി
തിരുത്തിയെന്നും ആരോപിച്ചിരുന്നു.

കേസന്വേഷണം സംബന്ധിച്ച് ശങ്കര്‍റെഡ്ഡി സുകേശന് അയച്ച കത്തുകളായിരുന്നു ഹര്‍ജിയുടെ അടിസ്ഥാനം. അതേസമയം ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മുന്‍ ധനമന്ത്രി കെ എം മാണിയ്ക്കെതിരായ ബാര്‍ കോഴകേസ് അട്ടിമറിയ്ക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടു എന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് കൊടുത്തത്.