ബാബ്‌റി മസ്ജിദ്; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ദില്ലി: ബാബ്‌റി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. മൂന്നംഗ സംഘത്തെയാണ് കോടതി നിയോഗിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷന്‍. രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പിഞ്ചു എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
ഫൈസബാദിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തുക. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മധ്യസ്ഥ സംഘത്തിന് സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടെന്നും ചര്‍ച്ചകള്‍ രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

