ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കും
തിരുവനന്തപുരം• ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് കെ. ബാബു പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി അനുവാദം നല്കി. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.വിജിലന്‍സ് കോടതിയുടെ വിധി അതീവ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. ജഡ്ജിമാരുടെ പരാമര്‍ശങ്ങളിലല്ല കോടതി വിധിയിലാണ് കാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
