ബാണാസുരസാഗര്‍ അണക്കെട്ടില്‍ വീണ് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ വീണ് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നെല്ലിപ്പൊയില്‍ കാട്ടിലത്തുവീട്ടില്‍ ചന്ദ്രന്റെ മകന് സച്ചിന്റെ (20) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. താമരശ്ശേരി തുഷാരഗിരി ചെമ്പുകടവ് മണിത്തൊട്ടി മെല്വിന് (34), തരിയോട് സിങ്കോണ തെങ്കാശി പടിഞ്ഞാറെക്കുടിയില്‍ വില്‍സണ്‍ (47) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
ചെമ്പുകടവ് വട്ടച്ചോട് ജോണിന്റെ മകന് ബിനു(42) വിനായി തിരച്ചില്‍ തുടരുകയാണ്. നാവികസേനയും രക്ഷാ പ്രവര്‍ത്തകരും തിരച്ചിലിനുണ്ട്. അപടകടത്തില്‍പ്പെട്ട കൊട്ടത്തോണിയും ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. ശക്തമായ കാറ്റും മഴയും തിരച്ചലിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

