ബാങ്ക് മാനേജർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ബാങ്ക് മാനേജർക്ക് യാത്രയയപ്പ് നൽകി. 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് കൊയിലാണ്ടി ശാഖാ മാനേജർ വി.കെ.അബ്ദുൾ റഷീദിനാണ് ജീവനക്കാർ യാത്രയയപ്പ് നൽകിയത്. ചീഫ് മാനേജർ ശോഭ അദ്ധ്യക്ഷത വഹിച്ചു. അസി. മാനേജർ സി. ബിജു, നിസാർ മുന്നാസ്, ജുബീഷ്, ശശിധരൻ, പ്രകാശൻ, വിനോദ് കുമാർ.വി ജി സന്തോഷ്, സുസ്മിത എന്നിവർ സംസാരിച്ചു.

