ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ കരണത്തടിച്ചതായി പരാതി
പുത്തൂര്‍: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ കരണത്തടിച്ചതായി പരാതി. ചുങ്കത്തറ കല്ലുംമൂട് സ്വദേശിയായ വെണ്ടാര്‍ സ്‌കൂളിലെ ഒന്നാം വര്‍ഷ വിഎച്ച്‌എസ്‌സി വിദ്യാര്‍ത്ഥിക്കാണു മര്‍ദനമേറ്റത്.
സംഭവത്തില്‍ ശാസ്താംകോട്ട-കൊട്ടാരക്കര റൂട്ടിലോടുന്ന ‘ഗൗരി’ എന്ന ബസിലെ കണ്ടക്ടര്‍ തേവലപ്പുറം കിഴക്കു സുധീഷ് ഭവനില്‍ സുധീഷിനെതിരെ (29) പോലീസ് കേസെടുത്തു. സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥിയുടെ പിതാവും പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സുധീഷിനെ പിടികൂടിയെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു.

വെള്ളിയാഴ്ച രാവിലെ 9.10നു കല്ലുംമൂട് ജംക്ഷനിലായിരുന്നു സംഭവം. സ്‌കൂളിലേക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു പതിനഞ്ചോളം കുട്ടികള്‍. ഇതില്‍ ഏറെയും പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ അതു വഴി വന്ന ബസുകളൊന്നും നിര്‍ത്തിയില്ല.

പിന്നീടു വന്ന ബസും നിര്‍ത്താതെ പോകുമെന്ന് ഉറപ്പായതോടെ ബസ് നിര്‍ത്താന്‍ ഉറക്കെ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥി പിന്നാലെ പാഞ്ഞു. സ്‌റ്റോപ്പില്‍ നിന്നു മാറ്റി നിര്‍ത്തിയ ബസ് കുട്ടികളെ കയറ്റിയെങ്കിലും ബസ് നിര്‍ത്താനാവശ്യപ്പെട്ട വിദ്യാര്‍ഥിയോടു തട്ടിക്കയറുകയും കരണത്തടിക്കുകയും ചെയ്തുവെന്നാണു പരാതി.

കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിക്കു കൂടുതല്‍ പരിശോധന വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.



