ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്കി
![](https://koyilandydiary.com/wp-content/uploads/2018/07/531ac52282a0d526c502914708b9528f.jpg)
ചാലിയം: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികൾ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്കി. 1999ലെ എസ് എസ് എല്‍ സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്‍കിയത്. ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സെയ്തു ഹിസാമുദ്ദീന് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.
പി ടി എ പ്രസിഡന്റ് കെ പി അഷറഫ്, ഗവ: ഫിഷറീസ് സ്കൂള്‍ അദ്ധ്യാപകന് എ.അബ്ദുള്‍ റഹീം, യൂനുസ് കടലുണ്ടി, യഹ്യ, പ്രവീണ്‍, ഹാരിസ്, ബെന്‍സര്‍, സിറാജ്, നൗഫല്‍, ആബിദ്, സൈഫു എന്നിവര്‍ സംസാരിച്ചു. കെ പി ശിഹാബ് സ്വാഗതവും, ഷഹറാ ബാനു നന്ദിയും പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)