ബഷീര്‍ ദിനാചാരണം

കൊയിലാണ്ടി: ഗവ : വോക്കേഷണല്‍ സെക്കണ്ടറി സ്‌കൂളില്‍ ബഷീര്‍ ദിനാചാരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണവും ബഷീര്‍ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ രചനയും സംഘടിപ്പിച്ചു. മലയാള സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് റാഫി നടുവണ്ണൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. അബ്ദുറഹ്മാന്‍ കാരിക്കേച്ചര്‍ രചന ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ പി.എ.പ്രേമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം. ഊര്‍മ്മിള, വി.വി. മറിയം എന്നിവര്‍ സംസാരിച്ചു. എന്‍.കെ.വിജയന്‍ സ്വാഗതവും, വി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
