ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തി

കൊയിലാണ്ടി: കർക്കിടക വാവുബലിതർപ്പണത്തിനായി മൂടാടി ഉരു പുണ്യകാവ് ക്ഷേത്ര കടൽ തീരത്ത് ആയിരങ്ങൾ എത്തി. പുലർച്ചെ രണ്ട് മുതൽ തന്നെ ബലി കർമ്മങ്ങൾ ആരംഭിച്ചിരിന്നു. തിരക്ക് കണക്കിലെടുത്ത് കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തി.
കണയങ്കോട് കുട്ടോത്ത് ക്ഷേത്രത്തിൽ കക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സുഖലാലൻ ശാന്തികർമികത്വം വഹിച്ചു. ഭക്തജനങ്ങൾക്ക് പിതൃകർമ്മങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്ര ഭാരവാഹികൾ ചെയ്തിരുന്നു. ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടലോരത്ത് ആയിരങ്ങൾ ബലികർമ്മം നടത്തി. മേൽശാന്തി നിജു കാർമികത്വം വഹിച്ചു. ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

